Friday, April 24, 2009

സന്ദേശം

ഇ.എം. അബ്ദുര്‍റഹ്‌മാന്‍,
ചെയര്‍മാന്‍



ദേശീയ രാ്രഷ്ടീയ സമ്മേളനം വിജയകരമായി സമാപിച്ചു. എല്ലാ പ്രതീക്ഷകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും മുകളിലാണ്‌ ആ വിജയം. ഇന്ത്യയിലെ 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധിസംഘങ്ങളുടെ സാന്നിധ്യം. എല്ലാറ്റിനുമുപരി, സമാപനദിവസം തടിച്ചുകൂടിയ വന്‍ ജനാവലി- ഇവയെല്ലാം സമ്മേളനവിജയത്തിനു മാറ്റുകൂട്ടിയ ഘടകങ്ങളാണ്‌. എന്നാല്‍, ദേശീയ രാഷ്ട്രീയ സമ്മേളനവിജയത്തിന്റെ ഏറ്റവും വലിയ നിദാനം അതിന്റെ സന്ദേശമാണ്‌: അധികാരം ജനങ്ങള്‍ക്ക്‌ എന്ന സന്ദേശം. സമ്പൂര്‍ണ ശാക്തീകരണത്തിന്‌ ഗുണാത്മക രാഷ്ട്രീയം എന്ന സന്ദേശം.
വിദൂര സംസ്ഥാനങ്ങളെപ്പോലും തൊട്ടുണര്‍ത്തി നാലു മാസം നീണ്ട പ്രചാരണങ്ങളാണ്‌ എല്ലാ അര്‍ഥത്തിലും പ്രാതിനിധ്യസ്വഭാവം പുലര്‍ത്തിയ ഒരു വന്‍ ജനാവലിയെ കോഴിക്കോട്‌ സമ്മേളനത്തിലേക്ക്‌ ആകര്‍ഷിച്ചത്‌. അധികാരത്തില്‍ തുല്യപങ്കാളിത്തവും ജീവിതത്തിന്റെ വിവിധ തുറകളില്‍ സമനീതിയും പ്രാന്തവല്‍ക്കരിക്കപ്പെട്ട ഗോത്രവര്‍ഗക്കാരന്നും ദലിതന്നും മുസ്‌ലിമിന്നും പിന്നാക്കക്കാരന്നും തടഞ്ഞുവയ്‌ക്കപ്പെട്ടിരിക്കുന്നു. ഈ തിരിച്ചറിവ്‌ ദലിത്‌ വിഭാഗത്തില്‍പ്പെട്ട ചമറുകള്‍ക്കിടയിലും പിന്നാക്കവിഭാഗത്തില്‍പ്പെട്ട യാദവര്‍ക്കിടയിലും മുളപൊട്ടുകയും ശക്തി പ്രാപിക്കുകയും ചെയ്‌തതിന്റെ ഗുണഫലം ഇന്നു ബിഹാറും ഉത്തര്‍പ്രദേശും അടങ്ങിയ പശുബെല്‍റ്റിന്റെ രാഷ്ട്രീയജാതകം തിരുത്തിക്കൊണ്ടിരിക്കുന്നു.
എന്നാല്‍, അധഃസ്ഥിതരാക്കപ്പെട്ട മറ്റു ജനവിഭാഗങ്ങളിലേക്കും അധഃപതനത്തിലേക്ക്‌ എടുത്തെറിയപ്പെട്ട മറ്റു ഭൂവിഭാഗങ്ങളിലേക്കും ഈ മാറ്റത്തിന്റെ കാറ്റ്‌ ഇനിയും എത്തിച്ചേര്‍ന്നിട്ടില്ല.
15 കോടി- 15 ശതമാനം- വരുന്ന ഇന്ത്യയിലെ മുസ്‌ലിം സമുദായം സാങ്കേതികമായി ഏറ്റവും വലിയ മതന്യൂനപക്ഷമാണ്‌. ഇരകളാക്കപ്പെടുന്ന സമുദായങ്ങള്‍ ഭരണവര്‍ഗത്തിന്റെ ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലിനുമെതിരെ സമരപാതയില്‍ കൈകോര്‍ക്കുന്ന അവസ്ഥയുണ്ടായാല്‍, ആ മഹാഭൂരിപക്ഷത്തിന്റെ മുന്നില്‍ നില്‍ക്കാനുള്ള പ്രാപ്‌തി മുസ്‌ലിം സമുദായത്തില്‍ അന്തര്‍ലീനമാണ്‌. യു.പിയും ബിഹാറും ജാര്‍ഖണ്ഡും പശ്ചിമ ബംഗാളും അസമും ഉള്‍പ്പെടുന്ന ഭൂപ്രദേശം പിന്നാക്കാവസ്ഥയിലും മുസ്‌ലിം ജനസാന്നിധ്യത്തിലും മുന്നിലാണ്‌. ഇന്ത്യന്‍ മുസ്‌ലിംകളില്‍ 60 ശതമാനത്തോളം ഈ സംസ്ഥാനങ്ങളിലാണ്‌ ഏറ്റവും പിന്നാക്കാവസ്ഥയില്‍ അടിസ്ഥാന ജീവിതാവശ്യങ്ങളും പൗരാവകാശങ്ങളും നിഷേധിക്കപ്പെട്ട്‌ കഴിഞ്ഞുകൂടുന്നത്‌.
വിഭജനവാദത്തിന്റെ ഭൂതാവേശം മനഃപൂര്‍വം അവരില്‍ അടിച്ചേല്‍പിച്ച്‌ ആറു പതിറ്റാണ്ടു കാലം ഈ മുസ്‌ലിംകളെക്കൊണ്ട്‌ രാഷ്ട്രീയ വിടുപണി ചെയ്യിക്കുകയായിരുന്നു കോണ്‍ഗ്രസും സി.പി.എമ്മും ഒപ്പം മറ്റു പ്രാദേശിക പിന്നാക്ക പാര്‍ട്ടികളും.
പ്രശ്‌നത്തിന്റെ ഭാഗമായി ഇനിയും തുടരാതെ സ്വയം പരിഹാരമായി ഉയരാനുള്ള ഒരു ജനതയുടെ നിശ്ചയമാണ്‌ വടക്കും കിഴക്കും പടിഞ്ഞാറുമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‌ കോഴിക്കോട്ടെത്തിയ വിവിധ സംഘങ്ങളില്‍ നിന്ന്‌ വായിച്ചെടുക്കാന്‍ കഴിഞ്ഞത്‌. മൂന്നു ദിവസത്തെ മഹാസംഗമത്തിന്‌ ആതിഥ്യമരുളി കേരളം, തമിഴ്‌നാട്‌, കര്‍ണാടക, ആന്ധ്ര, ഗോവ, പോണ്ടിച്ചേരി സംസ്ഥാനങ്ങളില്‍ നിന്നു സംഗമിച്ച ജനാവലികളാവട്ടെ പുതിയ ഇന്ത്യക്കു വേണ്ടിയുള്ള ആസന്നമായ രാഷ്ട്രീയമുന്നേറ്റത്തിന്റെ പ്രചോദനവും അടിത്തറയുമായി ദക്ഷിണേന്ത്യ മുന്നില്‍ നില്‍ക്കുമെന്നതിന്റെ സൂചനയാവാം.
ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിട്ടുള്ളതുപോലെ പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ഒരു രാഷ്ട്രീയപാര്‍ട്ടിയല്ല; സമ്പൂര്‍ണ ശാക്തീകരണത്തിന്റെ വഴിയില്‍ സമഗ്രസംഭാവനകള്‍ അര്‍പ്പിച്ചുകൊണ്ട്‌ മുന്നേറുന്ന ഒരു നവസാമൂഹിക പ്രസ്ഥാനമാണ്‌. മൂന്ന്‌ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒതുങ്ങിയിരുന്ന പോപുലര്‍ ഫ്രണ്ടില്‍ അഞ്ച്‌ സംസ്ഥാന സംഘടനകള്‍ കൂടി ലയിച്ചുചേര്‍ന്നിരിക്കുന്നു. കേരളം, കര്‍ണാടക, തമിഴ്‌നാട്‌ എന്നിവയെക്കൂടാതെ മണിപ്പൂര്‍, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്‌, പശ്ചിമ ബംഗാള്‍, ഗോവ എന്നീ സംസ്ഥാനങ്ങളാണ്‌ കൈകോര്‍ത്തിരിക്കുന്നത്‌. 16 വര്‍ഷം മുമ്പ്‌ ഇന്ത്യയുടെ തെക്കേയറ്റത്തു മുളപൊട്ടിയ നവോത്ഥാനത്തിന്റെ ചെറുചെടി ഇന്ത്യയിലെവിടെയും വേരുകളാഴ്‌ത്തിയും ചില്ലകള്‍ പടര്‍ത്തിയും വ്യാപിച്ചേക്കാമെന്നതിന്റ സൂചനയാണിത്‌. പോപുലര്‍ ഫ്രണ്ടിന്റെ സന്ദേശം സ്വീകരിക്കാന്‍ ഇന്ത്യയിലെവിടെയും മണ്ണു പാകമാണെന്ന സൂചന.
രാഷ്ട്രീയാടിമത്തം അവസാനിപ്പിക്കാതെ സമ്പൂര്‍ണ ശാക്തീകരണം സാധ്യമല്ല. പോപുലര്‍ ഫ്രണ്ട്‌ ജനങ്ങള്‍ക്കു നല്‍കിക്കഴിഞ്ഞ തിരിച്ചറിവും നിശ്ചയദാര്‍ഢ്യവും, ജനങ്ങള്‍ സംഘടനയില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസം- ഗുണപരമായ രാഷ്ട്രീയമുന്നേറ്റത്തിന്റെ ചാലകശക്തികളാണ്‌ ഈ ഗുണങ്ങള്‍. ദേശീയാടിസ്ഥാനത്തില്‍ കാഴ്‌ചയും കരുതലുമുള്ള പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനം കാലത്തിന്റെ ആവശ്യമാണ്‌. കാലവും സമൂഹവും ഭരമേല്‍പിച്ചിട്ടുള്ള ഈ ഉത്തരവാദിത്തത്തിന്റെ സാക്ഷാല്‍ക്കാരത്തിന്‌ നേതൃത്വം നല്‍കാന്‍ പോപുലര്‍ ഫ്രണ്ട്‌ ബാധ്യസ്ഥമാണ്‌. ദേശീയ രാഷ്ട്രീയ സമ്മേളനത്തിന്റെ ഈ സന്ദേശം പുലര്‍ന്നുകാണുന്നതാവട്ടെ വരും നാളുകള്‍.

ഇന്ന്‌ ഇന്ത്യന്‍ മുസ്‌ലിംകളുടെ പെരുന്നാളാണ്‌




(പോപുലര്‍ ഫ്രണ്ട്‌ മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍ സമാപന സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്‌)

ഇന്ന്‌ ഇന്ത്യന്‍ മുസ്‌ലിംകളുടെ പെരുന്നാളാണ്‌. അതുകൊണ്ട്‌ അറബിക്കടലിനോടു പറയുക അവളുടെ ഇരമ്പം നിര്‍ത്തിവയ്‌ക്കാന്‍. പോപുലര്‍ ഫ്രണ്ടിന്‌ ചിലതു പറയാനുണ്ട്‌. ജനലക്ഷങ്ങളാണെന്റെ മുന്നില്‍. നമുക്കിന്നു പ്രാചിയും പ്രതീചിയുമില്ല. അഥവാ കിഴക്കും പടിഞ്ഞാറുമില്ല. ഉത്തരവും ദക്ഷിണവുമില്ല. ദിക്കുകള്‍ ഈ കടപ്പുറത്തു വന്നു കൈകൂപ്പി നില്‍ക്കുന്നു. മറ്റുള്ളവരെപ്പോലെ നമുക്ക്‌ ദിക്ക്‌ നഷ്ടപ്പെട്ടിരിക്കുകയല്ല, ദിക്കുകള്‍ ഒന്നിച്ചൊന്നായിച്ചേര്‍ന്ന്‌ ഒരേ ദിക്കിലേക്ക്‌ സഞ്ചരിക്കുകയാണ്‌ ഇന്നുമുതല്‍. ഹിമാലയത്തിന്റെ കീഴില്‍ ബര്‍മയുടെ അതിര്‍ത്തിയില്‍ താരകം ചേര്‍ന്നുനില്‍ക്കുന്ന പോപുലര്‍ ഫ്രണ്ടിന്റെ മൂവര്‍ണക്കൊടി ആകാശത്തു പാറിക്കളിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്‌. പടിഞ്ഞാറ്‌ രാജസ്ഥാനത്ത്‌ പാകിസ്‌താന്റെ അതിര്‍ത്തിയിലും ഈ കൊടി ഞാന്‍ കണ്ടിട്ടുണ്ട്‌. കിഴക്ക്‌ ബംഗ്ലാദേശിന്റെ അതിരില്‍, ഡല്‍ഹിയില്‍ മുഗള്‍ബാദുഷയുടെ പാദമുദ്രകള്‍ പതിഞ്ഞ ചെങ്കോട്ടയുടെയും ജുമാമസ്‌ജിദിന്റെയും ഇടയില്‍ മീനാബസാറിന്റെ ഇടനാഴികളില്‍, മുസ്‌ലിം ഇന്ത്യയുടെ മതകേന്ദ്രമെന്നറിയപ്പെടുന്ന ലഖ്‌നോവിന്റെ തെരുവുകളില്‍, ഏഷ്യയിലെ ഏറ്റവും വലിയ പള്ളിയായ ഭോപാലിലെ താജുല്‍ മസാജിദിന്റെ ഉത്തുംഗമായ മിനാരങ്ങള്‍ക്കു കീഴെ നമ്മുടെ കൊടി ഞാന്‍ കണ്ടിട്ടുണ്ട്‌. ബോംബെയിലും കൊല്‍ക്കത്തയിലും ദക്ഷിണേന്ത്യയിലെ വിവിധ നഗരങ്ങളിലും പോപുലര്‍ ഫ്രണ്ടിന്റെ പതാക പാറിക്കളിക്കുകയാണിന്ന്‌. സുബ്‌ഹാനല്ലാഹ്‌, അല്‍ഹംദുലില്ലാഹ്‌, നഹ്‌നു നശ്‌കുറുക യാ അല്ലാഹ്‌.
ഇന്ത്യന്‍ പൗരുഷം തന്റെ മുന്നില്‍ വന്നുനില്‍ക്കുന്നത്‌ കണ്ട്‌ ലജ്ജാവതിയായ അറബിക്കടല്‍ അവളുടെ വസ്‌ത്രാഞ്‌ജലം ശരിയാക്കുന്ന ശബ്ദമാണു നാം കേള്‍ക്കുന്നത്‌. ഏതാണ്‌ സമുദ്രമെന്നു തിരിച്ചറിയാത്ത അവസ്ഥയിലാണവള്‍. ജലമഹാസമുദ്രമായ ഞാനോ അതോ ജനമഹാസമുദ്രമായ നിങ്ങളോ.
16 വര്‍ഷം മുമ്പ്‌ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ചില ആളുകള്‍ നമ്മോടു പറഞ്ഞു- നിങ്ങളെന്തിനാണിവിടെ പ്രവര്‍ത്തിക്കുന്നത്‌. കേരളത്തില്‍ ഫാഷിസ്റ്റുകള്‍ക്ക്‌ വേരോട്ടമില്ലല്ലോ. നിങ്ങള്‍ക്ക്‌ ഉത്തരദേശത്തേക്കു പോയിക്കൂടേ എന്ന്‌. അവര്‍ സത്യസന്ധമായാണു പറയുന്നതെന്നു കരുതി ശുദ്ധാത്മാക്കളായ നാം വടക്കോട്ടു പോയി. വടക്കുകിഴക്കും വടക്കുപടിഞ്ഞാറും പോയി. അവരുടെ പരിഹാസച്ചിരി നാം കേള്‍ക്കുകയുണ്ടായി. ആ ചിരികളിലെ ചീളുകള്‍ നമ്മുടെ മനസ്സില്‍ തറച്ചിട്ടുണ്ടായിരുന്നു. കേരളത്തിലെ കോഴിക്കോട്ട്‌ നിന്നു പുറപ്പെട്ട നാം കേരളത്തിലേക്കു തന്നെ തിരിച്ചെത്തി. നാം ഇവിടെ തിരിച്ചെത്തിയപ്പോള്‍ ജനമഹാസമുദ്രം ഒത്തുചേര്‍ന്നപ്പോള്‍ അവരുടെ പത്രങ്ങളും ചാനലുകളും ഇതു കണ്ടിട്ടില്ല. പക്ഷേ, കടലിതു കാണുന്നുണ്ട്‌. ജനങ്ങളിതു കാണുന്നുണ്ട്‌. അവര്‍ കാണുന്ന ഒരുദിവസം വരും, ഇന്‍ശാ അല്ലാഹ്‌.
നാം വന്നത്‌ പുതിയൊരു ടേക്കോഫിനു വേണ്ടിയാണ്‌. ഇന്നത്തെ ഈ ദിവസത്തിനുശേഷം നാം വയ്‌ക്കുന്ന ചുവട്‌ ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാവിയിലേക്കാണ്‌.
കഴിഞ്ഞകാലങ്ങളില്‍ നിങ്ങള്‍ ഞങ്ങളോട്‌ ഒരുപാട്‌ ക്രൂരതകള്‍ ചെയ്‌തിട്ടുണ്ട്‌. ഞങ്ങളുടെ സഹോദരിമാരെ തെരുവുകളില്‍ ബലാല്‍സംഗം ചെയ്‌തു. സഹോദരങ്ങളുടെ തലയറുത്തു. കുട്ടികളെ പെട്രോള്‍ കുടിപ്പിച്ച്‌ തീക്കൊളുത്തിക്കൊന്നു. ഞങ്ങളുടെ ബാബരി മസ്‌ജിദ്‌ നിങ്ങള്‍ തകര്‍ത്തു. നിങ്ങള്‍ക്കതു ഭൂതകാലമാവാം. എന്നാല്‍, ഞങ്ങള്‍ക്കതു ജീവിതമാണ്‌. ഇതു ഞങ്ങള്‍ മറക്കുകയില്ല. എന്നാല്‍, ഞങ്ങള്‍ പ്രതികാരചിന്തയുള്ളവരല്ല. ബാബരി മസ്‌ജിദിന്റെ ഓര്‍മകള്‍ ഞങ്ങള്‍ തലമുറ തലമുറ കൈമാറും. ഒരുദിനം ഇന്ത്യന്‍ ജനത അതേ സ്ഥാനത്ത്‌ അതു പുനര്‍നിര്‍മിക്കുക തന്നെ ചെയ്യും. ഇന്‍ശാ അല്ലാ.
ഇന്നലെകളിലെ കലാപഭൂമിയില്‍ നിങ്ങള്‍ കണ്ട അരുമയായ ആട്ടിന്‍പറ്റങ്ങളല്ല എന്റെ മുന്നിലിരിക്കുന്നത്‌, സിംഹസഞ്ചയങ്ങളാണ്‌. കുറ്റിയാടിയിലും കണ്ണൂരിലും മംഗലാപുരത്തും കോയമ്പത്തൂരിലും ഉള്ള ഞങ്ങളുടെ സഹോദരങ്ങളുടെ ചങ്ക്‌ നിങ്ങള്‍ പിഴുതെടുത്തു. അബൂബക്കര്‍ മാഷ്‌, മുഹമ്മദ്‌, ഫസല്‍, സൈനുദ്ദീന്‍, ഇഖ്‌ബാല്‍, ഹബീബ്‌ റഹ്‌്‌മാന്‍ തുടങ്ങിയവര്‍ രക്തസാക്ഷികളായി. അവരുടെ ചങ്ക്‌ പൊട്ടിയൊഴുകിയ ചോരയുടെ ചങ്കൂറ്റവുമായി വരുന്നവരാണു ഞങ്ങള്‍. ഞങ്ങളെ തോല്‍പ്പിക്കാന്‍ ഒരു ശക്തിക്കുമാവില്ല.
ഞങ്ങളുടെ വോട്ട്‌ വേണ്ടെന്നു പറയുന്നവര്‍ അറിഞ്ഞുകൊള്ളുക. ഞങ്ങള്‍ എത്ര പുറത്തേക്കുണ്ടോ അത്രതന്നെ അടിയിലേക്കുമുണ്ട്‌. എന്റെ മുന്നിലിരിക്കുന്ന നിങ്ങളുടെ കഴിഞ്ഞ 16 വര്‍ഷത്തെ പ്രവര്‍ത്തനം വൃഥാവിലാവില്ല.
ഞങ്ങളെ എഴുതിത്തള്ളാന്‍ വരട്ടെ സുഹൃത്തുക്കളെ. ഞങ്ങളുടെ ഉള്ളിലെ ഊഷ്‌മാവില്‍ നിന്നുയരുന്ന കത്തുന്ന കനലുകള്‍ തീര്‍ക്കുന്ന അഗ്‌്‌നിയില്‍ നിങ്ങളുടെ ചെങ്കോല്‍പ്പുരകള്‍ കത്തിയമരുന്ന ഒരു നാള്‍ വരും. കാത്തിരുന്നുകൊള്ളുക. മുസ്‌ലിം സമുദായത്തിന്റെ രക്ഷാസൈന്യം ചമയുന്നവര്‍ക്കും ഇതൊരു താക്കീതാണ്‌. സമുദായ പൗരുഷത്തിന്റെ പ്രതീകമായി പോപുലര്‍ ഫ്രണ്ട്‌ വളര്‍ന്നുകഴിഞ്ഞു. എങ്കിലും ഈ വളര്‍ച്ചയിലും ഞങ്ങള്‍ വിനയാന്വിതരാണ്‌. മുസ്‌ലിം സമുദായത്തിനു മുന്നില്‍ ഞങ്ങള്‍ സൗഹൃദത്തിന്റെ കരങ്ങള്‍ നീട്ടുന്നു. ഇനിയും പോരിനു വരാനാണു ഭാവമെങ്കില്‍ വിനയത്തോടെ പറയട്ടെ, ഞങ്ങളതിനില്ല. ദലിതുകളോടും പിന്നാക്കക്കാരോടും ആദിവാസികളോടും സ്‌ത്രീകളോടും കുട്ടികളോടും പ്രകൃതിയോടും ഗ്രാമത്തോടും നമ്മുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഇന്ന്‌ ഈ ദിവസത്തിനു ശേഷം നാം വയ്‌ക്കാന്‍പോവുന്ന പുതിയ ചുവടുവയ്‌പുണ്ടല്ലോ, അതു കൂടുതല്‍ ചുമടുകള്‍ നമ്മുടെ ചുമലില്‍ വച്ചുതരുന്നു എന്നറിയുക.
ഞങ്ങളുടെ യാത്രയില്‍ സഹ്യപര്‍വതം തടസ്സമായില്ല. വിന്ധ്യാസത്‌പുര നിരപ്പായി നിന്നുതന്നു. സഹോദരന്മാരുടെ രക്തംകൊണ്ട്‌ ശോണിമയാര്‍ന്ന കിഴക്കന്‍ ചക്രവാളം തടസ്സം നിന്നില്ല. ഇപ്പോള്‍ നാം ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിനെ ഇങ്ങോട്ടു കൊണ്ടുവന്നു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യാ ഗേറ്റിനടുത്തേക്ക്‌ നാം അങ്ങോട്ടുചെല്ലും.
ഞാന്‍ നിങ്ങളോടു ചോദിക്കുന്നു, നിങ്ങളുടെ വിലപ്പെട്ട സമയം ഈ മാര്‍ഗത്തില്‍ നല്‍കാന്‍ നിങ്ങള്‍ തയ്യാറുണ്ടോ, നിങ്ങളുടെ ജീവിതം നല്‍കാന്‍ തയ്യാറുണ്ടോ, ജീവന്‍ നല്‍കാന്‍ തയ്യാറുണ്ടോ, ഈ മാര്‍ഗത്തില്‍ നിങ്ങള്‍ നിങ്ങളുടെ മുഴുവന്‍ ഇസ്‌മാഈലുകളെയും ബലിയര്‍പ്പിക്കാന്‍ തയ്യാറുണ്ടോ? എങ്കില്‍ നമുക്കു വിജയിക്കാം. ഇന്‍ശാ അല്ലാഹ്‌.

Thursday, April 23, 2009

ഉറച്ച ചുവടു വയ്‌പ്‌



നീണ്ട നിശബ്ദതയ്‌ക്ക്‌ ശേഷം ഇന്ത്യന്‍ മുസ്‌ലിംകളുടെ ഉയര്‍ത്തെഴുനേല്‍പിന്റെ തുടക്കമായിരുന്നു 2009 ഫെബ്രുവരി 15ന്‌ കോഴിക്കോട്‌ ചേര്‍ന്ന ദേശീയ രാഷ്ട്രീയ സമ്മേളനം.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട്‌, മര്‍ദ്ദനങ്ങള്‍ക്കും മാറ്റി നിര്‍ത്തപ്പെടലുകള്‍ക്കും വിധേയരായി ഒന്നുറക്കെ കരയാന്‍ പോലും കഴിയാതെ എല്ലാം നിശബ്ദമായി സഹിക്കുകയായിരുന്നു ഒരു സമുദായം. രാജ്യത്തിന്റെ പല ഭാഗത്തും കലാപങ്ങളും കൂട്ടക്കൊലകളും നടത്തുമ്പോള്‍ സഹായത്തിന്റെ കരങ്ങള്‍ക്കു വേണ്ടി പ്രതീക്ഷയോടെ പലരിലേക്കും നോക്കി. പക്ഷെ നിരാശയായിരുന്നു ഫലം. ഇടതും വലതും പലപ്പോഴും സംഘപരിവാരത്തിന്‌ അനൂകൂലമായ നിലപാടുകളാണ്‌ എടുത്തിട്ടുള്ളത്‌. ബോബെയും, ബിവണ്ടിയും നെല്ലിയും ഗുജറാത്തും അങ്ങനെ തുടങ്ങി ചെറുതും വലുതുമായ കലാപങ്ങളില്‍ സഹോദരങ്ങളുടെ മാനവും സമ്പത്തും കവര്‍ന്നെടുത്ത കാപാലികര്‍ രാജ്യത്ത്‌ വിഹരിക്കുമ്പോള്‍ ഇരകളാക്കപ്പെട്ട ഒരു ജനതയോട്‌ രാജ്യത്തെ നിയമവും നീതിയും കനിവു കാണിച്ചില്ല. ചെറുപ്പക്കാരെ തുറുങ്കിലടച്ചും വ്യാജ ഏറ്റുമുട്ടല്‍ നാടകങ്ങളിലൂടെ കൊന്നും അവര്‍ ക്രൂരത തുടര്‍ന്നുകൊണ്ടിരുന്നു. ഭീകരനും രാജ്യദ്രോഹിയുമായി ചാപ്പകുത്തി മാറ്റി നിര്‍ത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ജനത അനാഥമാവുകയായിരുന്നു. അങ്ങനെ ചകിതരായ ഒരു ജനതയില്‍ ധൈര്യവും ആത്മാഭിമാന ബോധവും പ്രതീക്ഷയും നല്‍കിക്കൊണ്ടാണ്‌ പോപുലര്‍ ഫ്രണ്ട്‌ എന്ന നവ സാംസ്‌കാരിക പ്രസ്ഥാനത്തിന്റെ ഉദയം. തമിഴ്‌ നാട്ടിലെ എം.എന്‍.പി, കര്‍ണാടകയിലെ കെ.എഫ്‌.ഡി, കേരളത്തിലെ എന്‍.ഡി.എഫ്‌ എന്നീ മൂന്ന്‌ സംഘടനകള്‍ ഒരിമിച്ച്‌ രൂപംകൊടുത്ത പോപുലര്‍ ഫ്രണ്ട്‌ ഇന്ന്‌ ഇന്ത്യയുടെ വടക്കും തെക്കും പടിഞ്ഞാറും കിഴക്കും സംസ്ഥാനങ്ങളില്‍ അതിന്റെ സന്ദേശം എത്തിക്കുകയും അത്‌ പതിനായിരങ്ങള്‍ നെഞ്ചേറ്റുകയും ചെയ്‌തുവെന്നതിന്റെ തെളിവായിരുന്നു ദേശീയ രാഷ്‌ട്രീയ സമ്മേളനത്തിലെ ജനപങ്കാളിത്തം. കന്നടയും തമിഴും മലയാളവും ഉര്‍ദുവും ഇംഗ്ലീഷും തുടങ്ങി വിവിധ ഭാഷക്കാരായ, ദേശക്കാരായ പതിനായിരങ്ങള്‍ ഒരേ മനസും ലക്ഷ്യവുമായി ഒരിമിക്കുകയായിരുന്നു. നഷ്‌ടപ്പെട്ട പ്രതാപത്തിന്റെ വീണ്ടെടുപ്പിനു വേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാനുള്ള പ്രതിജ്ഞയോടെയാണ്‌ അവര്‍ സമ്മേളന നഗരി വിട്ടത്‌. കൂടുതല്‍ വായനക്ക്‌ www.popularfrontindia.org