നീണ്ട നിശബ്ദതയ്‌ക്ക് ശേഷം ഇന്ത്യന്‍ മുസ്‌ലിംകളുടെ ഉയര്‍ത്തെഴുനേല്‍പിന്റെ തുടക്കമായിരുന്നു 2009 ഫെബ്രുവരി 15ന് കോഴിക്കോട് ചേര്‍ന്ന ദേശീയ രാഷ്ട്രീയ സമ്മേളനം.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട്, മര്‍ദ്ദനങ്ങള്‍ക്കും മാറ്റി നിര്‍ത്തപ്പെടലുകള്‍ക്കും വിധേയരായി ഒന്നുറക്കെ കരയാന്‍ പോലും കഴിയാതെ എല്ലാം നിശബ്ദമായി സഹിക്കുകയായിരുന്നു ഒരു സമുദായം. രാജ്യത്തിന്റെ പല ഭാഗത്തും കലാപങ്ങളും കൂട്ടക്കൊലകളും നടത്തുമ്പോള്‍ സഹായത്തിന്റെ കരങ്ങള്‍ക്കു വേണ്ടി പ്രതീക്ഷയോടെ പലരിലേക്കും നോക്കി. പക്ഷെ നിരാശയായിരുന്നു ഫലം. ഇടതും വലതും പലപ്പോഴും സംഘപരിവാരത്തിന് അനൂകൂലമായ നിലപാടുകളാണ് എടുത്തിട്ടുള്ളത്. ബോബെയും, ബിവണ്ടിയും നെല്ലിയും ഗുജറാത്തും അങ്ങനെ തുടങ്ങി ചെറുതും വലുതുമായ കലാപങ്ങളില്‍ സഹോദരങ്ങളുടെ മാനവും സമ്പത്തും കവര്‍ന്നെടുത്ത കാപാലികര്‍ രാജ്യത്ത് വിഹരിക്കുമ്പോള്‍ ഇരകളാക്കപ്പെട്ട ഒരു ജനതയോട് രാജ്യത്തെ നിയമവും നീതിയും കനിവു കാണിച്ചില്ല. ചെറുപ്പക്കാരെ തുറുങ്കിലടച്ചും വ്യാജ ഏറ്റുമുട്ടല്‍ നാടകങ്ങളിലൂടെ കൊന്നും അവര്‍ ക്രൂരത തുടര്‍ന്നുകൊണ്ടിരുന്നു. ഭീകരനും രാജ്യദ്രോഹിയുമായി ചാപ്പകുത്തി മാറ്റി നിര്‍ത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ജനത അനാഥമാവുകയായിരുന്നു. അങ്ങനെ ചകിതരായ ഒരു ജനതയില്‍ ധൈര്യവും ആത്മാഭിമാന ബോധവും പ്രതീക്ഷയും നല്‍കിക്കൊണ്ടാണ് പോപുലര്‍ ഫ്രണ്ട് എന്ന നവ സാംസ്‌കാരിക പ്രസ്ഥാനത്തിന്റെ ഉദയം. തമിഴ് നാട്ടിലെ എം.എന്‍.പി, കര്‍ണാടകയിലെ കെ.എഫ്.ഡി, കേരളത്തിലെ എന്‍.ഡി.എഫ് എന്നീ മൂന്ന് സംഘടനകള്‍ ഒരിമിച്ച് രൂപംകൊടുത്ത പോപുലര്‍ ഫ്രണ്ട് ഇന്ന് ഇന്ത്യയുടെ വടക്കും തെക്കും പടിഞ്ഞാറും കിഴക്കും സംസ്ഥാനങ്ങളില്‍ അതിന്റെ സന്ദേശം എത്തിക്കുകയും അത് പതിനായിരങ്ങള്‍ നെഞ്ചേറ്റുകയും ചെയ്‌തുവെന്നതിന്റെ തെളിവായിരുന്നു ദേശീയ രാഷ്‌ട്രീയ സമ്മേളനത്തിലെ ജനപങ്കാളിത്തം. കന്നടയും തമിഴും മലയാളവും ഉര്‍ദുവും ഇംഗ്ലീഷും തുടങ്ങി വിവിധ ഭാഷക്കാരായ, ദേശക്കാരായ പതിനായിരങ്ങള്‍ ഒരേ മനസും ലക്ഷ്യവുമായി ഒരിമിക്കുകയായിരുന്നു. നഷ്‌ടപ്പെട്ട പ്രതാപത്തിന്റെ വീണ്ടെടുപ്പിനു വേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാനുള്ള പ്രതിജ്ഞയോടെയാണ് അവര്‍ സമ്മേളന നഗരി വിട്ടത്. കൂടുതല്‍ വായനക്ക് www.popularfrontindia.org

No comments:
Post a Comment